ഏർക്കരയിൽ അതിഥി തൊഴിലാളികൾക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഒരുക്കി നൽകി വാർഡ് മെമ്പർ
മാറാക്കര: ഏർക്കരയിൽ അതിഥി തൊഴിലാളികൾക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഒരുക്കി നൽകി വാർഡ് മെമ്പർ. മാറാക്കര പഞ്ചായത്ത് ഏർക്കര മൂന്നാം വാർഡിലെ അതിഥി തൊഴിലാളികൾക്ക് വാർഡ് മെമ്പർ ഒ.കെ സലീന സുബൈർ സംഘടിപ്പിച്ച ഭക്ഷ്യവസ്തുക്കളുടെ കിറ്റ് കാടമ്പുഴ എസ്.ഐ അതിഥി തൊഴിലാളികൾക്ക് നൽകി.വാർഡിലെ 133 അതിഥി തൊഴിലാളികളെ നേരിൽ കണ്ട് ബിൽഡിങ്ങ് ഉടമകളുമായി സംസാരിച്ച് വാടക ഒഴിവാക്കി കൊടുത്തു. തൊഴിലുടമകളുടെ കീഴിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ഉടമകളുമായി സംസാരിച്ച് അവർക്കുള്ള ഭക്ഷണം ഉറപ്പു വരുത്തി.കൂലി പണിയെടുക്കുന്ന 40 തൊഴിലാളികൾക്ക് 10 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി.
വാർഡ് മെമ്പർ ഒ കെ സലീന സുബൈറിന്റെ അദ്യക്ഷതയിൽ കാടാമ്പുഴ എസ്.ഐ ഉദ്ഘാടനം ചെയ്തു. ഒ കെ സുബൈർ, പി.ടി റഷീദ്, സാബു ചാരത്ത്, ഗഫൂർ ടി.പി, ഒ കെ നജീബ് എന്നിവർ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here