വളാഞ്ചേരി നഗരസഭയില്‍ ഭിന്നശേഷിക്കാരുടെയും മുതിര്‍ന്ന പൗരന്മാരുടെയും വാര്‍ഡുസഭ ചേരുന്നു
വളാഞ്ചേരി: നഗരസഭയില്‍ 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമുള്ള പ്രത്യേക വാര്ഡുസഭായോഗം ചേരുന്നു.
ബുധനാഴ്ച പത്തരമുതല്‍ വൈക്കത്തൂര്‍ എ.യു.പി. സ്കൂളില്‍ നടക്കുന്ന സഭയില്‍ വരുംവര്‍ഷങ്ങളില്‍ ഇവര്‍ക്കായി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ചനടത്തും.
വാര്ഡുസഭായോഗത്തില് ഈ വിഭാഗത്തില്‍പ്പെട്ട നഗരസഭയിലെ മുഴുവന്‍പേരും പങ്കെടുക്കണമെന്ന് നഗരസഭാധ്യക്ഷ എം. ഷാഹിന അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here