തിരഞ്ഞെടുപ്പ്: കർണാടകത്തിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണം
കർണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി. ആദായ നികുതി വകുപ്പിന്റെയും കർണാടക പൊലീസിന്റെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് പരിശോധന. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കള്ളപ്പണം ഒഴുക്കുന്നത് തടയുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പരിശോധന തുടരും. കർണാടകയിലേക്ക് കൊണ്ടുവരുന്ന പണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
50,000 രൂപയിൽ കൂടുതൽ പണമായി കൊണ്ടുപോകുന്നവർ ആവശ്യമായ രേഖകൾ കയ്യിൽ കരുതിയിരിക്കണം. തമിഴ്നാട് കർണാടക അതിർത്തിയായ കാക്കനഹള്ള ചെക് പോസ്റ്റിൽ കേരളത്തിൽനിന്നെത്തുന്ന വാഹനങ്ങളാണ് പരിശോധനയ്ക്കു കൂടുതൽ വിധേയമാകുന്നത്. കേരളത്തിൽനിന്നുള്ള നൂറുകണക്കിന് ചരക്കുവാഹനങ്ങൾതന്നെ നിത്യവും കടന്നുപോകുന്നുണ്ട്. മറ്റു വാഹനങ്ങളിൽനിന്നു യാത്രക്കാരെ ഇറക്കിയാണ് പരിശോധിക്കുന്നത്. കോളജ് അഡ്മിഷനുമായി ബന്ധപ്പെട്ട് കർണാടകയിൽ പോകുന്നവരാണ് പരിശോധന കാരണം കൂടുതൽ വലയുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here