സിംഗിൾസിൽ ശൈലേഷ്: ബാഡ്മിന്റണിൽ വാരിയേഴ്സ് വിജയഗാഥ
ടിടി പടി: വളാഞ്ചേരി നഗരസഭ കേരളോത്സവം-2017ലെ പുരുഷ വിഭാഗം ബാഡ്മിന്റൺ മത്സരങ്ങൾക്ക് വിരാമമായി.

ബാഡ്മിൺ മത്സരങ്ങളിൽ വിജയികളായ വാരിയേഴ്സ് അംഗങ്ങൾ വിനോദ്, ശൈലേഷ്, ഹാരിസ്, നാസർ
ഇന്നലെ ടിടി പടിയിലെ പ്ലെസോൺ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് ഫൈനലിൽ വൈക്കത്തൂർ വാരിയേർസിനു വേണ്ടി കളത്തിലിറങ്ങിയ ശൈലേഷ് സിംഗിൾസ് വിജയിയായി. കാളിയാല ലിറ്റിൽ ഫ്ലവർ താരമായ നൌഫലിനെയാണ് ഫൈനലിൽ ശൈലേഷ് തോൽപ്പിച്ചത്.
ഡബിൾസ് ഫൈനലിൽ വാരിയേഴ്സ് ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ശൈലേഷും വിനോദും വിജയികളായി. ഫൈനലിൽ നാസർ, ഹാരിസ് എന്നിവരടങ്ങിയ ടീമിനെയാണ് പരാജയപെടുത്തിയത്. Score: 20-18.
ഇതോടെ പോയ്ന്റ് പട്ടികയിൽ മുകളിലുള്ള വാരിയേഴ്സ് ബഹുദൂരം മുന്നിലെത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here