HomeNewsEnvironmentalകുറ്റിപ്പുറം ടൗണിൽ മാലിന്യനീക്കം പുനരാരംഭിച്ചു

കുറ്റിപ്പുറം ടൗണിൽ മാലിന്യനീക്കം പുനരാരംഭിച്ചു

waste-disposal-kuttippuram-2024

കുറ്റിപ്പുറം ടൗണിൽ മാലിന്യനീക്കം പുനരാരംഭിച്ചു

കുറ്റിപ്പുറം : ജനകീയ പ്രതിഷേധം വ്യാപകമായതോടെ ടൗണിലെയും ബസ്‌സ്റ്റാൻഡിലെയും മാലിന്യങ്ങൾ നീക്കാൻ പഞ്ചായത്ത് ഭരണസമിതിക്ക് ഒടുവിൽ രംഗത്തിറങ്ങേണ്ടിവന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് മാലിന്യങ്ങൾ നീക്കംചെയ്യാൻ തുടങ്ങിയത്. ടൗണിലും കാനകളിലും ബസ്‌സ്റ്റാൻഡിലും മാലിന്യം വ്യാപകമായിട്ടും അവ നീക്കംചെയ്യാൻ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിക്കെതിരേ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാപക പ്രതിഷേധമാണ് ജനങ്ങളിൽനിന്നുമുയർന്നത്. തിങ്കളാഴ്ച നാലു ജീവനക്കാരെ ശുചീകരണജോലിക്കായി ദിവസവേതനത്തിന് പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. ഈമാസം മൂന്നിനാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ടൗൺ ബസ്‌സ്റ്റാൻഡും പരിസരവും സന്ദർശിച്ചതും അടിയന്തരമായി മാലിന്യങ്ങൾ നീക്കംചെയ്യുമെന്നു പ്രഖ്യാപിച്ചതും. സന്ദർശനത്തിന്റെ പിറ്റേന്ന് ബസ്‌സ്റ്റാൻഡിന്റെ ഒരുഭാഗത്ത് വൃത്തിയാക്കൽ നടന്നെങ്കിലും പിന്നെയെല്ലാം പഴയപടിതന്നെയായി. ഇതോടെയാണ് ജനകീയ പ്രതിഷേധം ശക്തമായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!