HomeNewsEnvironmentalവളാഞ്ചേരി തോണിക്കലിൽ കിണറിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു

വളാഞ്ചേരി തോണിക്കലിൽ കിണറിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു

വളാഞ്ചേരി തോണിക്കലിൽ കിണറിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു

വളാഞ്ചേരി: ഹരിതകർമ്മ സേനയുമായി സഹകരിക്കാത്ത വീട്ടുകാർ അജൈവ മാലിന്യങ്ങൾ നിക്ഷേപിച്ചത് കിണറിൽ. വളാഞ്ചേരി നഗരസഭാ പിരിധിയിലെ തോണിക്കൽ ഡിവിഷനിലെ ഒരു വീട്ടുകാരാണ് ഇത്തരത്തിൽ സ്വന്തം വീട്ടിലെയും അയൽവീടുകളിലെയും ജൈവ-അജൈവ മാലിന്യങ്ങൾ വീടിനടുത്തുള്ള ഒരു പറമ്പിലെ ഉപയോഗയോഗ്യമല്ലാത്ത കിണറിൽ നിക്ഷേപിച്ച് വന്നിരുന്നത്. മാലിന്യം കുമിഞ്ഞ് കൂടി നിക്ഷേപിക്കുന്ന കൊതുക് ജന്യരോഗങ്ങൾ പടർത്തുന്നതിന് ഈ കിണർ ഒരു റിസർവോയർ ആയി പ്രവർത്തിക്കുന്ന അതി ഭീകരമായ സ്ഥിതിയാനുണ്ടായിരുന്നതെന്ന് നഗരസഭ ആരോഗ്യ വിഭാഗം പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ സെക്രട്ടറി ബി. ഷമീർ മുഹമ്മദിന്റെ നിർദേശാനുസരണം നഗരസഭാ ആരോഗ്യ വിഭാഗം പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റി കിണർ മണ്ണിട്ട് നികത്തുന്നതിന് നിർദേശം നൽകി. ഇതു പ്രകാരം വീട്ടുകാർ നിർദേശങ്ങൾ പാലിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!