HomeNewsPublic Issueഎടയൂർ അധികാരിപ്പടിയിൽ നിരീക്ഷണ ക്യാമറക്ക് സമീപം തന്നെ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ

എടയൂർ അധികാരിപ്പടിയിൽ നിരീക്ഷണ ക്യാമറക്ക് സമീപം തന്നെ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ

waste-edayur-dump

എടയൂർ അധികാരിപ്പടിയിൽ നിരീക്ഷണ ക്യാമറക്ക് സമീപം തന്നെ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ

എടയൂർ: പുക്കാട്ടിരി എടയൂർ റൂട്ടിൽ വീപീസ് ഓഡിറ്റോറിയത്തിന് സമീപം എടയൂർ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറക്ക് സമീപം തന്നെ സാമൂഹ്യദ്രോഹികൾ മാലിന്യം തള്ളിയ നിലയിൽ. നിരീക്ഷണ ക്യാമറ പ്രവർത്തന രഹിതമായതു കൊണ്ടാകും ഇത്തരം പ്രവർത്തനത്തിന് അവർ മുന്നോട്ട് വന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അധികാരിപ്പടി മേഖല യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൻ്റെ ഇരുവശവും പൊന്തക്കാടുകൾ വെട്ടി ശുചീകരിച്ചിരുന്നു. ഭക്ഷണാവശിഷ്ടങ്ങളും മറ്റും തള്ളിയതുകൊണ്ട് തന്നെ നായ്ക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. നിരീക്ഷണ ക്യാമറ പരിശോധിച്ച് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!