തിരുനാവായ മേൽപ്പാലത്തിൽ മാലിന്യം തള്ളൽ പതിവാകുന്നു
തിരുനാവായ : തിരുനാവായ മേൽപ്പാലത്തിൽ മാലിന്യം തള്ളൽ പതിവാകുന്നു. രാത്രിയുടെ മറവിൽ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങളാണ് സമൂഹവിരുദ്ധർ തള്ളുന്നത്. ഇതുമൂലം യാത്രക്കാർ മേൽപ്പാലത്തിലൂടെ മൂക്കുപൊത്തി പോകേണ്ട അവസ്ഥയാണ്. പുഴുവരിക്കുന്ന മാലിന്യങ്ങൾ തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതും പതിവാണ്.
കോഴിയവശിഷ്ടങ്ങളും മൃഗാവശിഷ്ടങ്ങളുമാണ് കൂടുതലായും ഇവിടെ തള്ളുന്നത്. തെരുവുനായ്ക്കളുടെ ഭീഷണിയുമുണ്ട്. നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് അധികൃതർ ആരോഗ്യവകുപ്പ്, പോലീസ് എന്നിവരെ വിവരം അറിയിച്ചു. പാലത്തിൽ സി.സി.ടി.വി.യും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here