HomeNewsMeetingമാലിന്യ മുക്ത നവകേരളം പരിപാടി; രണ്ടാം ഘട്ട ജനറൽ ബോഡി യോഗം വളാഞ്ചേരി നഗരസഭയിൽ നടന്നു

മാലിന്യ മുക്ത നവകേരളം പരിപാടി; രണ്ടാം ഘട്ട ജനറൽ ബോഡി യോഗം വളാഞ്ചേരി നഗരസഭയിൽ നടന്നു

waste-free-valanchery-general-bidy

മാലിന്യ മുക്ത നവകേരളം പരിപാടി; രണ്ടാം ഘട്ട ജനറൽ ബോഡി യോഗം വളാഞ്ചേരി നഗരസഭയിൽ നടന്നു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിൽ മാലിന്യ മുക്ത നവകേരളം പരിപാടിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളോടനുബന്ധിച്ച് ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെ ജനറൽ ബോഡി യോഗം നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഒന്നാംഘട്ട ജനകീയ ഹരിത ഓഡിറ്റ് നടത്തിതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിനും,പുതിയ പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുമാണ് രണ്ടാം ഘട്ട ക്യാമ്പയിൻ നടത്തുന്നത്.രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ സാമൂഹിക വിലയിരുത്തലിനായി ഡിസംബർ 1 മുതൽ 15 വരെ വാർഡ് സഭകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻമാരായ ഇബ്രാഹിം മാരാത്ത്,സി.എം റിയാസ്,ദീപ്തി ഷൈലേഷ്,നഗരസഭ സെക്രട്ടറി എച്ച്.സീന,കൗൺസിലർമാരായസിദ്ധീഖ് ഹാജി കളപ്പുലാൻ,എൻ.നൂർജഹാൻ,ആബിദ മൻസൂർ,ഷാഹിന റസാഖ്,കെ.വിഷൈലജ,കെ.വി ഉണ്ണികൃഷ്ണൻ,നൗഷാദ് നാലകത്ത്,പി.പി ഷൈലജ,റസീന മാലിക്ക്,ഉമ്മുഹബീബ,വെസ്റ്റേൺ പ്രഭാകരൻ,നാസർ ഇരിമ്പിളിയം,നൂറുൽ ആബിദ്,ക്ലീൻ സിറ്റി മാനേജർ ടി.പി അഷ്റഫ്, സന്നദ്ധസേനാംഗങ്ങൾ,പ്രസ് മീഡിയ അംഗങ്ങൾ,പ്രധാനദ്ധ്യാപകർ,കുടുംബശ്രീ CDS അംഗങ്ങൾ,ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!