ഇരിമ്പിളിയത്ത് തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ ശ്രമം; നാട്ടുകാർ പിടികൂടി ലോറി പോലീസിൽ ഏൽപിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ കോട്ടപ്പുറം തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ വന്ന ടാങ്കർ ലോറി നാട്ടുകാർ പിടികൂടി. ടാങ്കർ ലോറിയിലുണ്ടായിരുന്ന ആലിപ്പറമ്പ് സ്വദേശികളായ മൂന്നു പേരെയും, ടാങ്കർ ലോറിയും, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് കെ.ടി.ഉമ്മുകുൽസു ടീച്ചറുടെ നേതൃത്വത്തിൽ നാട്ടുകാർ വളാഞ്ചേരി പോലീസിനു കൈമാറി. കോട്ടപ്പുറം തോട്ടിലും, വയലിലും അറവുമാലിന്യങ്ങളും, കക്കൂസ് മാലിന്യവും, തള്ളുന്നത് നിത്യസംഭവമായി മാറിയതിനെ തുടർന്ന് കോട്ടപ്പുറം-വലിയകുന്ന് പ്രദേശത്തെ യുവാക്കളുടെ സംഘം ഈ പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ നിരീക്ഷണം നടത്തി വരുന്നുണ്ട്.
അതിന്റെ ഫലമായിട്ടാണ് രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികൾ കൊണ്ടുവന്ന കക്കൂസ് മാലിന്യം പിടിക്കാൻ കഴിഞ്ഞതെന്നും, യുവാക്കളുടെ ധീരമായ പ്രവർത്തനം മാതൃകാപരമാണെന്നും, പിടിച്ചെടുത്ത വാഹനവും, മറ്റും വിട്ടു കൊടുക്കരുതെന്നും, ഇതിന്നു പിന്നിൽ മറഞ്ഞിരിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് പ്രസിഡണ്ട് രേഖാമൂലം ആവശ്യപ്പെട്ടു. കെ.സലാം, സുധീർ കോട്ടപ്പുറം, ദീപു.കെ, മനോജ് കോട്ടേരി, ഹുസൈൻ.കെ, ഉബൈദ്.പി, കെ.റിയാസ് ബാബു, ഒ.കെ. റഹ്മാൻ, സാദിഖ് കെ.കെ, കൃഷ്ണൻ, പി, ഹാരിസ്, കെ, ശിഹാബ്, ചന്ദ്രൻ, ശംസീദ്, ജിനേഷ്, നൗഷാദ്, ഹനീഫ, അഷ്റഫ്, അസീസ് കോട്ടപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് ടാങ്കർ ലോറി പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here