ലോകജല ദിനത്തോടനുബന്ധിച്ച് പറവകൾക്കൊരു നീർകുടം പദ്ധതി ക്ക് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി വിഖായ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു
എടയൂർ: ലോകജല ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ നേതൃത്വത്തിൽ വേനൽ രൂക്ഷമായ ഈ ഘട്ടത്തിൽ സഹജീവികൾക്ക് കരുണ പകർന്ന് പറവകൾക്കൊരു നീർകുടം പദ്ധതിയും മേഖലാ തല ഉദ്ഘാടനം വിഖായ സംസ്ഥാന സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി ഉദ്ഘാടനം നിർവഹിച്ചത്.
മേഖല പരിധിയിലുള്ള 43 ശാഖകളിലും മുഴുവൻ പ്രവർത്തകരുടെ വീട്ടിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് നേതാക്കൾ പറഞ്ഞു. മേഖലാ പ്രസിഡണ്ട് മുബഷിർ ഫൈസി മാവണ്ടിയൂർ ജനറൽ സെക്രട്ടറി അസീസ് പുറമണ്ണൂർ, വിഖായ ജില്ലാ സമിതി അംഗം മുസ്തഫ പൈങ്കണ്ണൂർ, മേഖല വിഖായ സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി, സമിതി അംഗങ്ങളായ സൈദലവി പൈങ്കണ്ണൂർ, നൗഷാദ് വളാഞ്ചേരി, സിദ്ദീഖ് കാട്ടിപ്പരുത്തി, സമദ് പുറമണ്ണൂർ. ആഷിക് പൂക്കാട്ടിരി, ഫിറോസ് പൈങ്കണ്ണൂർ കൂടാതെ ക്ലസ്റ്ററിലെയും ശാഖയിലെയും നിരവധി പ്രവർത്തകരും സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here