വേനൽ തുടങ്ങിയപ്പോഴേക്കും ഇരിമ്പിളിയം പഞ്ചായത്തിൽ കുടിവെള്ളപ്രശ്നം രൂക്ഷമാകുന്നുവെന്ന് ആക്ഷേപം
ഇരിമ്പിളിയം: കുടിവെള്ള വിതരണം രണ്ട് ദിവസത്തോളം നിലച്ചതിനെ തുടർന്ന് ഇരിമ്പിളിയം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. കാലവർഷം കനത്താൽ അധികവെള്ളം ലഭിക്കുന്ന 4,5 വാർഡുകളിലാണ് കുടിവെള്ളത്തിന് വേനലിൽ ക്ഷാമമനുഭവിക്കുന്നത്. ഇവിടങ്ങളിൽ വേനൽകാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ പോലും വെള്ളം ലഭിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുവെന്ന പ്രദേശവാസികൾ പറയുന്നു. പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന് വേണ്ടിയുള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത് മങ്കേരി വട്ടപറമ്പിലാണ്. തൂതപുഴയിൽ നിന്നാണ് ടാങ്കിലേക്കുള്ള വെള്ളം ശേഖരിക്കുന്നത്. വെള്ളം ടാങ്കിൽ നിന്ന് വിതരണം നടത്താൻ ഉപയോഗിക്കുന്ന പൈപ്പുകളിൽ ഓരോ പ്രദേശത്തും പല വലിപ്പത്തിലുള്ളതാണെന്നും ഇത് വെള്ളം എല്ലായിടങ്ങളിലും ഒരുപോലെ ലഭിക്കുന്നതിൽ പ്രശ്നങ്ങളുണ്ടാക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.
കുടിവെള്ളക്ഷാമം ഉണ്ടാകാൻ തുടങ്ങുന്ന സാഹചര്യങ്ങളിൽ പഞ്ചായത്ത് ടെണ്ടർ വിളിച്ചാണ് ജലവിതരണം നടത്തിയിരുന്നത്. എന്നാൽ അധികം താമസിയാതെ ഇത് നിലക്കുകയാണെന്നും നിലവിൽ പണമടച്ചാണ് വിവിധ കുടൂംബങ്ങൾ സ്വന്തം നിലയിൽ ടാങ്കറിൽ വെള്ളമെത്തിക്കുന്നത്. സാങ്കേതിക പ്രശനങ്ങൾ ചൂണ്ടികാട്ടി നിലച്ച്പോയ കാരപ്പറമ്പ് പദ്ധതിയെ പുനരുജ്ജീവിപ്പിക്കണമെന്നും കുടിവെള്ളവിതരണം പുനസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നത്. ആവശ്യങ്ങൾ നടപ്പാക്കാൻ അധികൃതർ തയ്യാറാകാത്ത പക്ഷം പ്രത്യക്ഷ സമരങ്ങൾക്ക് മുന്നിട്ടിറങ്ങുമെന്ന തീരുമാനത്തിലാണ് നാട്ടുകാർ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here