HomeNewsPublic Issueമർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് പൈപ്പ് തകർന്നു; കുടിവെള്ളവിതരണം നിലച്ചു

മർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് പൈപ്പ് തകർന്നു; കുടിവെള്ളവിതരണം നിലച്ചു

pipe-markaz

മർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് പൈപ്പ് തകർന്നു; കുടിവെള്ളവിതരണം നിലച്ചു

കുറ്റിപ്പുറം : റോഡ് പുനർനിർമാണ പ്രവൃത്തികൾക്കിടയിൽ പ്രധാന ജലവിതരണപൈപ്പ് തകർന്നതോടെ പഞ്ചായത്തിൽ ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം പൂർണമായും നിലച്ചു. കാടാമ്പുഴ മലയിൽ ടാങ്കിൽ നിന്ന്‌ കുറ്റിപ്പുറം പഞ്ചായത്തിലെ പാണ്ടികശാലക്കുന്നിലെ നിരപ്പ് ടാങ്കിലേക്ക് ജലമെത്തിക്കുന്ന പ്രധാന പൈപ്പാണ് മർക്കസ്-മൂടാൽ റോഡിൽ അമ്പലപ്പറമ്പ് ഭാഗത്ത് രണ്ടിടത്തായി തകർന്നത്.
pipe-markaz
ഇതോടെ പഞ്ചായത്തിലെ 15 വാർഡുകളിൽനിന്നുള്ള 2000-ൽപ്പരം കുടുംബങ്ങൾക്കുള്ള ജലവിതരണം നിലച്ചിരിക്കുകയാണ്. തിരുനാവായയിലെ ജലനിധി പദ്ധതിയുടെ പമ്പിങ് സ്റ്റേഷനിൽനിന്നുള്ള വെള്ളം കാടാമ്പുഴയിലെ മലയിൽ ടാങ്ക്‌ വഴി നിരപ്പ് ടാങ്കിലെത്തിച്ചാണ് പഞ്ചായത്തിൽ ജലവിതരണം നടത്തുന്നത്. തകർന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!