വട്ടപ്പാറയിൽ അപകടങ്ങൾ തുടർക്കഥ; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ സായാഹ്ന ധർണ നടത്തി
വളാഞ്ചേരി: വട്ടപ്പാറയിലെ അപകടങ്ങൾക്ക് അറുതിവരുത്തുക; കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് ഉടൻ യാദാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. സായാഹ്ന ധർണ്ണ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. വട്ടപ്പാറയിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുമ്പോഴും പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്ത അധികൃതർക്കെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്നും കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നു ഗണേഷ് വടേരി അഭിപ്രായപ്പെട്ടു.
വട്ടപ്പാറ വിഷയത്തിൽ സർക്കാറും നാട്ടുകാരനുമായ മന്ത്രി കെ.ടി. ജലീൽ ഉൾപ്പടെയുള്ള ജനപ്രതിനിധികളും കുറ്റകരമായ മൗനം തുടരുകയാണെന്നും ജനവഞ്ചന തുടരാനാണ് അധികൃതരുടെ ഭാവമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ അഡ്വ. ടി.വി. ഫൈസൽ റഹ്മാൻ, എഫ്.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം വി.പി. അനീസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഇസ്മാഈൽ കുറ്റിപ്പുറം, എൻ.കെ. ഹാരിസ്, പി. റജീന, കെ.ടി. ഷുക്കൂർ, അഹമ്മദ് അടാട്ടിൽ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here