വട്ടപ്പാറ വിഷയത്തിൽ വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ സമര സായാഹ്നം സംഘടിപ്പിച്ചു
വളാഞ്ചേരി: വട്ടപ്പാറയിലെ ദുരിതങ്ങൾക്കറുതി വരുതുക, കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് ഉടൻ യാഥാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര സായാഹ്നം സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഗണേഷ വഡേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ അധ്യക്ഷത വഹിച്ചു.
റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF) സംസ്ഥാന പ്രസിഡണ്ട് കെ.എം. അബ്ദു മുഖ്യപ്രഭാഷണം നിർവഹിച്ചു. വളാഞ്ചേരി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി ടി.പി. മൊയ്തീൻ കുട്ടി, ഐ.എം.എ വളാഞ്ചേരി യൂനിറ്റ് പ്രസിഡണ്ട് ഡോ. എൻ. മുഹമ്മദലി, വളാഞ്ചേരി മോട്ടോർ കോ-ഓഡിനേഷൻ ചെയർമാൻ നീറ്റുകാട്ടിൽ മുഹമ്മദലി, വളാഞ്ചേരി മോട്ടോർ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് പി. സൈതാലിക്കുട്ടി ഹാജി, ചെഗുവേര കൾച്ചറൽ ഫോറം ചീഫ് കോ-ഓഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, വളാഞ്ചേരി പ്രസ്സ് ഫോറം പ്രസിഡണ്ട് സുരേഷ് പൂവാട്ടുമീത്തൽ, മോട്ടോർ തൊഴിലാളി യൂണിയൻ – FITU ജില്ലാ ജനറൽ സെക്രട്ടറി എം. അബ്ദുസ്സലാം, വട്ടപ്പാറ അപകട നിവാരണ ജനകീയ സമരസമിതി കൺവീനർ മനു കോട്ടീരി, വെൽഫെയർ പാർട്ടി വനിതാ വിഭാഗം പ്രതിനിധി വി. മൈമൂന ടീച്ചർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് കോട്ടക്കൽ മണ്ഡലം കൺവീനർ ഫൈസൽ കുറ്റിപ്പുറം എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ടി. എച്ച്. അർഷദ് സ്വാഗതവും സെക്രട്ടറി കെ. ബി. അലി നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here