HomeNewsPublic Issueവളാഞ്ചേരിയിലെ അനധികൃത മദ്യശാല ഉടമസ്ഥനെ അറസ്റ്റ് ചെയ്യണം-വെൽഫെയർ പാർട്ടി

വളാഞ്ചേരിയിലെ അനധികൃത മദ്യശാല ഉടമസ്ഥനെ അറസ്റ്റ് ചെയ്യണം-വെൽഫെയർ പാർട്ടി

welfare-party-toddy-complaint

വളാഞ്ചേരിയിലെ അനധികൃത മദ്യശാല ഉടമസ്ഥനെ അറസ്റ്റ് ചെയ്യണം-വെൽഫെയർ പാർട്ടി

വളാഞ്ചേരി : നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ച് വളാഞ്ചേരിയിൽ അനധികൃതമായി മദ്യശാല നടത്തിയ ഉടമസ്ഥനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമായ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് മദ്യഷാപ്പ് തുടങ്ങിയതെന്ന് ബോധ്യമായ സ്ഥിതിക്ക് ഉടമസ്ഥനെയും ഇതിന് പിന്നിൽ പ്രവർത്തിച്ച സാമൂഹ്യദ്രോഹികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മുനിസിപാലിറ്റി അധികൃതർ തയ്യാറാകണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നഗരസഭാ ചെയർമാന് മുനിസിപ്പൽ കമ്മിറ്റി നിവേദനം നൽകി. പ്രസിഡണ്ട് കെ.പി. സുബൈർ മാസ്റ്റർ, സെക്രട്ടറി പി. ശാക്കിർ, അസി. സെക്രട്ടറി കെ.ബി. അലി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!