വളാഞ്ചേരി - പെരിന്തല്‍മണ്ണ റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് പുനഃസ്ഥാപിക്കണം.-വെൽഫെയർ പാർട്ടി
പെരിന്തൽമണ്ണ-അങ്ങാടിപ്പുറം-വളാഞ്ചേരി റൂട്ടിലും അങ്ങാടിപ്പുറം-പരിയാപുരം റുട്ടിലും നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ മുഴുവൻ പുനസ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. കൂടുതൽ ലാഭകരവും ജനങ്ങൾക്കും, രോഗികൾക്കും ഉപകാരപ്രദമായിരുന്നു ഈ സർവീസുകൾ കമ്മറ്റി അഭിപ്രായപ്പെട്ടു .
അധ്യയന വര്‍ഷം ആരംഭിക്കുന്നത് മുതല്‍ കണ്സഷന് വേണ്ടി പണമടച്ച അനേകം വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. വിദ്യാര്‍ഥികളുടെ യാത്ര ദു:സഹമാക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്പോള് മാത്രം കഐസ്ആര്‍ടിസി ബസുകള്‍ പുറത്തിറക്കി കാണിക്കുന്ന രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്നും വിദ്യാര്‍ഥി സമൂഹത്തോട് കാണിക്കുന്ന വഞ്ചനാപരമായ നടപടി തുടരുന്ന പക്ഷം വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും
മുന്നറിയിപ്പ് നൽകി.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് അരിപ്ര അധ്യക്ഷത വഹിച്ചു. മജീദ് മാസ്റ്റർ, ഇബ്രാഹിം തിരൂർക്കാട്, മൊയ്തീൻ കെ ടി ,ശിഹാബ് തിരൂർക്കാട് എന്നിവർ സംസാരിച്ചു. സെയ്താലി വലമ്പൂർ സ്വാഗതവും,അബ്ദുള്ള തിരൂർക്കാട് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here