അങ്ങാടിപ്പുറം മേൽപാലം അപകടവസ്ഥ ഉടൻ പരിഹരിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം: യാത്രാക്ലേഷം പരിഹരിക്കുന്നതിനായി ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം നിർമിച്ച അങ്ങാടിപ്പുറം മേൽപാലം നിർമ്മാണത്തിലെ അപാകത കാരണം ബൈക്ക് കളും ഓട്ടോറിക്ഷകളും അപകടത്തിൽ പെടുന്ന ഒരു അവസ്ഥയാണ് ഉള്ളത്. പാലത്തിൽ പൊങ്ങി നിൽക്കുന്ന ടാറിങ്ങിന്റെ ഭാഗങ്ങൾ കുന്ന് പോലെ പൊന്തി നിൽക്കുന്നതിനാൽ കാർ, ആംബുലൻസ് തുടങ്ങിയ വാഹനങ്ങളിലെ യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഉയർന്ന് നിൽക്കുന്ന ടാറിങ്ങ് കൂനയിൽ തട്ടി വാഹനങ്ങൺ മറിയുന്നതും അപകടത്തിൽ പെടുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. ആയതിനാൽ അങ്ങാടിപ്പുറം മേൽപാലത്തിൻമേലുള്ള അപകടവസ്ഥ പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രശനം പരിഹരിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകി.
മങ്കടമണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സലാം സി എച്ച് ,ജലാൽ വി കെ, അഷ്റഫ് കുറുവ ,എ ടി മുഹമ്മദ് ,നൗഷാദ് അരിപ്ര, സൈതാലി വലമ്പൂർ എന്നിവർ സംസാരിച്ചു…. ഖദീജവെങ്കിട്ട സ്വാഗതവും സക്കീർ.കെ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here