ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കും
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഒാഫ് ഇന്ത്യ കേരളത്തിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20 മണ്ഡലങ്ങളിലും െവൽഫെയർ പാർട്ടിക്ക് സ്ഥാനാർഥികളുണ്ടാവില്ല. സംസ്ഥാനത്ത് പ്രധാനമായും എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. രണ്ടുകൂട്ടരും ബി.ജെ.പി സഖ്യത്തെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നു.
എൽ.ഡി.എഫിന് നേതൃത്വം നൽകുന്ന സി.പി.എം ഇപ്പോൾ ദേശീയരാഷ്ട്രീയത്തിൽ പ്രസക്ത കക്ഷിയല്ല. അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാകട്ടെ, രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെൻറില്‍ കേവല ഭൂരിപക്ഷം നേടാനോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയുമാണ്. കോണ്‍ഗ്രസിനും അവരുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ മതേതര സര്‍ക്കാറിന് സാധ്യത തെളിയൂ.
രാജ്യത്ത് അഴിമതിയും കോർപറേറ്റ്വത്കരണവും വർധിച്ചു. റഫാൽപോലെ പ്രധാനമന്ത്രിതന്നെ അഴിമതി ആരോപണം നേരിടുന്ന സാഹചര്യങ്ങളുണ്ടാവുന്നു. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ പൂർണമായി തകർന്നു. ബി.ജെ.പി അധികാരത്തിൽ വന്നാൽ 2019ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന സൂചനകളാണ് അമിത് ഷായും സാക്ഷി മഹാരാജുമെല്ലാം നൽകുന്നത്. അതിനാൽ എൻ.ഡി.എ സഖ്യത്തെ അധികാരത്തിൽനിന്ന് മാറ്റിനിർത്തേണ്ടത് ജനാധിപത്യവിശ്വാസികളുടെ പൊതുബാധ്യതയാണ്.
സംസ്ഥാന ഭരണവും തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടണം. മൂന്നുവർഷത്തെ ഭരണം ജനവിരുദ്ധമാണ്. പ്രളയപുനർനിർമാണത്തിന് ക്രിയാത്മക കാഴ്ചപ്പാട് രൂപപ്പെടുത്തി നടപ്പാക്കാനായിട്ടില്ല. സംഘ്പരിവാർ സർക്കാറുകൾ പുലർത്തുന്ന പൊലീസ് നയമാണ് കേരളത്തിലും. ജനകീയസമരങ്ങളെ കോർപറേറ്റുകൾക്കായി അടിച്ചമർത്തുന്നു. സി.പി.എം കൊലപാതക രാഷ്ട്രീയത്തിെൻറ വക്താക്കളായി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, ൈവസ് പ്രസിഡൻറുമാരായ ശ്രീജ നെയ്യാറ്റിൻകര, റസാഖ് പാലേരി, സെക്രട്ടറിമാരായ സജീദ് ഖാലിദ്, ജോസഫ് ജോൺ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here