HomeNewsPoliticsഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി

ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി

welfare-party-valanchery-cm

ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി

വളാഞ്ചേരി : ഡിപ്ലോമാറ്റിക് ബാഗേജ് വഴി നയതന്ത്ര ബന്ധം ദുരുപയോഗപ്പെടുത്തി സംസ്ഥാനത്തേക്ക്
സ്വർണം കടത്തിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പാർട്ടി വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു.
welfare-party-valanchery-cm
സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്നാ സുരേഷിനെ കസ്റ്റഡിയിലെടുക്കാൻ വൈകുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ടെന്നും വിഷയത്തിലുൾപ്പെട്ട മുഴുവൻ പ്രതികളെയും പുറത്തു കൊണ്ടുവരാൻ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. വളാഞ്ചേരി ടൗണിൽ നടന്ന പ്രതിഷേധ സംഗമത്തിന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് കെ.പി. സുബൈർ മാസ്റ്റർ, മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ, കമ്മിറ്റിയംഗങ്ങളായ പി. റജീന, തയ്യിൽ മുഹമ്മദ്, കെ.ബി. അലി, വി.കെ. ശംസുദ്ധീൻ, ഹമീദ് കോട്ടപ്പുറം എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!