വളാഞ്ചേരിയിൽ കിണറുകൾ ഇടിഞ്ഞുതാഴുന്നു:പരിശോധിക്കണമെന്ന് നഗരസഭാധ്യക്ഷ
വളാഞ്ചേരി:മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കിണറുകൾ ഇടിഞ്ഞുതാഴുന്ന പ്രതിഭാസം ഭൗമശാസ്ത്ര വിദഗ്ധർ പരിശോധിക്കണമെന്ന് വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന. നഗസഭയിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കവെയാണ് ഈ ആവശ്യം ഉന്നയിച്ചത്. കൊളമംഗലം ദീപാലയത്തിൽ ശോഭനയുടെയും വൈക്കത്തൂർ കോണോത്തുപറമ്പിൽ അർജുനന്റെയും കിണറുകൾ കഴിഞ്ഞദിവസം ഇടിഞ്ഞുതാഴ്ന്നിരുന്നു. കാട്ടിപ്പരുത്തി കറ്റട്ടിക്കുളത്തിനു സമീപം റോഡ്, തോടിന്റെ വരമ്പ്, മുണ്ടുവാലൻചിറ റോഡ്, തോടിന്റെ വരമ്പുകൾ എന്നിവയും കനത്തമഴയിൽ തകർന്നിരുന്നു. കാറ്റും മഴയും നാശം വിതച്ച മുഴുവൻ ഭാഗങ്ങളും സന്ദർശിച്ച നഗരസഭാധ്യക്ഷയോടൊപ്പം വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, കൗൺസിലർമാരായ വസന്ത വേലായുധൻ, സി.ശിഹാബുദ്ദീൻ, സെക്രട്ടറി ടി.കെ.സുജിത് എന്നിവരും ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here