HomeNewsCrimeVandalismകുറ്റിപ്പുറം കഴുത്തല്ലൂരിൽ വീട്ടുകിണറ്റിൽ പൂജാദ്രവ്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം കഴുത്തല്ലൂരിൽ വീട്ടുകിണറ്റിൽ പൂജാദ്രവ്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി

well-water-kuttippuram-polluted

കുറ്റിപ്പുറം കഴുത്തല്ലൂരിൽ വീട്ടുകിണറ്റിൽ പൂജാദ്രവ്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: കഴുത്തല്ലൂർ പള്ളിപ്പടി യാഹൂട്ടിയുടെ വീട്ടു കിണറിലാണ് അവിൽ, മലർ തുടങ്ങിയ പൂജാ ദ്രവ്യങ്ങൾ കണ്ടത്. കിണറിലെ വെള്ളം മുഴുവൻ പതഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കിണറ്റിൽനിന്ന് വെള്ളം കോരിയെടുത്തപ്പോഴാണ് വെള്ള നിറത്തിൽ പതയും പൂജാദ്രവ്യങ്ങളും കണ്ടത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പരിസരത്തെ നിരവധി വീട്ടുകാർ ഈ കിണറിൽനിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. കിണറിൽ പൂജാദ്രവ്യങ്ങൾ കണ്ടതോടെ ആരും വെള്ളം ഉപയോഗിക്കാതായി. കുടിവെള്ളം നശിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് യാഹൂട്ടി കുറ്റിപ്പുറം പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. പൊന്നാനി വാട്ടർ അതോറിറ്റിയുടെ ലാബിലേക്ക് വെള്ളം പരിശോധനയ്ക്കയച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!