HomeNewsGeneralവളാഞ്ചേരി നഗരസഭയിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

വളാഞ്ചേരി നഗരസഭയിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

valanchery-wheel-chair

വളാഞ്ചേരി നഗരസഭയിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അദ്ധ്യക്ഷത വഹിച്ചു. 5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭിന്നശേഷിക്കാർക്കായി നഗരസഭ നടത്തിയ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും 38 പേർക്കാണ് ഡോക്ടരുടെ നിർദേശപ്രകാരം ആവിശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തത്. വൈസ് ചെയർ പേഴ്സൻ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹീം, റൂബി ഖാലിദ്,കൗൺസിലർമാരായ തസ്ലീമ നദീർ, ഷാഹിന റസാഖ്, നൂർ ജഹാൻ, ശൈലജ കെ.വി,സുബിത രാജൻ, ഉമ്മു ഹബീബ, റസീന മാലിക്ക്, ആബിദ മൻസൂർ, കമറുദ്ധീൻ പാറക്കൽ, സദാനന്ദൻ കേട്ടിരി, ഉണ്ണികൃഷ്ണൻ കെ.വി, ശൈലജ പിലാക്കോളിൽ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!