തിരൂർ മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പാസ്സിങ്ങ് ഔട്ട് നടത്തി
കല്പകഞ്ചേരി: വർഗീയമുക്ത ഭാരതം അക്രമരഹിത കേരളം, ജനവിരുദ്ധ സർക്കാറുകൾക്കെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലീം യൂത്ത് ലീഗ് നടത്തുന്ന യുവജന യാത്രയുടെ ഭാഗമായി തിരുർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വൈറ്റ്ഗാർഡ് പാസ്ംഗ് ഔട്ട് പരേഡ് ശ്രദ്ധേയമായി. കല്ലിങ്ങലിൽ നിന്ന് തുടങ്ങിയ പരേഡ് പുത്തനത്താണി സെഞ്ചുറി ഗ്രൗണ്ടിൽ സമാപിച്ചു. തിരൂർ മുനിസിപ്പാലിറ്റി, ആതവനാട്, കല്പകഞ്ചേരി, തലക്കാട്, തിരുന്നാവായ, തലക്കാട്, വളവന്നൂർ, വെട്ടം എന്നീ പഞ്ചായത്തുകളിൽ നിന്നായി 219 വൈറ്റ് ഗാർസുകൾ അണിനിരന്നു. തിരുർ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് പി.സൈതലവി മാസ്റ്റർ ഫ്‌ളാഗ് ഓഫ് ചെയ്തു. സി.മമ്മുട്ടി എം എൽ.എ ല്യൂട്ട് സ്വീകരിച്ചു. മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിറാജ് പറമ്പിൽ, വൈസ് ക്യാപ്റ്റൻ ജാഫർ തണ്ണീർച്ചാൽ, മുൻസിപ്പൽ പഞ്ചായത്ത് ക്യാപ്റ്റന്മാരായ ഷിഹാബ് തൂമ്പിൽ, ജാസിം ആതവനാട്, സക്കരിയ്യ കല്പകഞ്ചേരി, ഷഫീഖ് എടയത്ത്, ജുഗ്‌നു തലക്കാട്, മുസ്തഫ വളവന്നൂർ, ഖാദർ വെട്ടം എന്നിവർ പരേഡിന് നേതൃത്വം നൽകി. വെട്ടം ആലിക്കോയ, പി.സി. ഇസ്ഹാഖ്, ഇ.സക്കീർ ഹുസൈൻ, കെ.പി. ഹുസൈൻ, മയ്യേരി കുഞ്ഞിമുഹമ്മദ്, എം.പി. മുഹമ്മദ് കോയ, കെ.ടി. ആസാദ്, ഉസ്മാൻ പറവണ്ണ, അഡ്വ.വി.കെ.ഫൈസൽ ബാബു, പി.വി. സമദ്, എം.പി. മജീദ്, മഖ്ബൂൽ പെട്ടേങ്ങൽ , ജലീൽ വൈരങ്കോട്, സൈദ് കരിപ്പോൾ, ലത്തീഫ് പറവണ്ണ , മൻസൂർ പുല്ലൂർ, സുലൈമാൻ ഏഴൂർ , വി.പി. ഷിഹാബുദ്ധീൻ, ഇ.ടി.മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here