കനത്ത കാറ്റും മഴയും; എടയൂരിൽ വ്യാപക നാശനഷ്ടം
എടയൂർ: അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ എടയൂരിൽ വ്യാപക നാശനഷ്ടം. ഇന്ന് വൈകീട്ട് നാലരയോടെയാണ് ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടായത്. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന മഴയിലും ശക്തമായ കാറ്റിലുമാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത കാറ്റിൽ പൂക്കാട്ടിരി സഫ കോളേജ് റോഡിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. പൂക്കാട്ടിരി അമ്പലസിറ്റി പൂക്കാട്ടിയൂർ ക്ഷേത്രം റോഡിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ചെരിഞ്ഞു. പുന്നാംഞ്ചോല അത്തിപ്പറ്റ റൂട്ടിൽ ചേങ്ങോട് പള്ളി പരിസരത്ത് വൈദ്യുതി കമ്പിയുടെ മുകളിൽ കവുങ്ങ് വീണു. കിഴിശ്ശേരി പടി വിരിപ്പൻകുളം റോഡിലും ലൈനിലേക്ക് മരകൊമ്പ് വീണ് കിടക്കുന്നുണ്ട്. പൂക്കാട്ടിരി ടി.ടി. പടി റോഡിലും വൈദ്യുതി ലൈനിലേക്ക് മരം വീണു. ലൈനുകളിൽ വീണ മരം നീക്കുന്നതിനാൽ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റിൽ പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ ഓടുകൾ പറന്നു പോയി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here