കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു
കുറ്റിപ്പുറം: മറ്റൊരു വിവാഹത്തിന് തയ്യാറെടുത്ത ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു. മലപ്പുറം തിരൂരിനടുത്ത പുറത്തൂര്‍ കാവിലക്കാട് ബാവാക്കാെന്റ പുരയ്ക്കല്‍ ഇര്‍ഷാദി(27)നെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇര്‍ഷാദിന്റെ ഭാര്യ പെരുമ്പാവൂര്‍ പൊതിയില്‍ ഹൈറുന്നീസ(30)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനനേന്ദ്രിയം മുക്കാല്‍ഭാഗത്തോളം മുറിഞ്ഞു.
ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നും പരാതിയില്ലെന്നുമാണ് ഇര്‍ഷാദ് പോലീസിനോട് പറഞ്ഞത്. അതേസമയം, താനാണ് മുറിച്ചതെന്ന് ഹൈറുന്നീസ പോലീസിന് മൊഴി നല്‍കി. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയിലാണ് സംഭവം.
പത്തരയോടെയാണ് ദമ്പതിമാര്‍ ലോഡ്ജില്‍ മുറിയെടുത്തത്. അരമണിക്കൂറിനുശേഷം ഹൈറുന്നീസ ലോഡ്ജ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സ് ഓഫീസിലെത്തി ഭര്‍ത്താവിന് പരിക്കേറ്റെന്നും ഉടന്‍ ആസ്പത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. ട്രാവല്‍സിലെ ജീവനക്കാര്‍ വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ ഹൈറുന്നിസ ഇര്‍ഷാദിനെ വളാഞ്ചേരിയിലെ ആസ്പത്രിയിലെത്തിച്ചു. ആസ്പത്രി അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഹൈറുന്നിസയെ കസ്റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: നേരത്തെ വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ ഹൈറുന്നീസ വിവാഹമോചനംനേടിയ ശേഷമാണ് ഇര്‍ഷാദിനെ വിവാഹംകഴിച്ചത്. ഒരുവര്‍ഷംമുമ്പ് പാലക്കാട്ടുവെച്ചായിരുന്നു വിവാഹം. ഇര്‍ഷാദിന്റെ വീട്ടുകാരറിയാതെ വിവാഹം രജിസ്റ്റര്‍ചെയ്തു. വിദേശത്തുജോലിചെയ്യുന്ന ഇര്‍ഷാദിന്റെ വിവാഹം നടത്താന്‍ അടുത്തിടെ വീട്ടുകാര്‍ തീരുമാനിച്ചു. ഇര്‍ഷാദ് രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയശേഷം വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും നടത്തി. ഇതാണ് യുവതിയെ അക്രമത്തിന് പ്രേരിപ്പിച്ചത്.
പെരുമ്പാവൂരില്‍നിന്ന് തിരൂരിലെത്തിയ ഹൈറുന്നിസ പേനാകത്തി വാങ്ങിയാണ് കുറ്റിപ്പുറത്തെത്തിയത്. ഇര്‍ഷാദിനൊപ്പം ലോഡ്ജ് മുറിയിലെത്തി വിവാഹത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോള്‍ ഇര്‍ഷാദിനെ ആക്രമിച്ചു. മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാനാണ് കൃത്യം നടത്തിയതെന്നാണ് ഹൈറുന്നീസ പോലീസിന് മൊഴിനല്‍കിയത്. എന്നാല്‍, താന്‍ സ്വയംമുറിച്ചതാണെന്ന നിലപാടിലാണ് ഇര്‍ഷാദ്. അതുകൊണ്ടുതന്നെ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടില്ലെന്ന് വളാഞ്ചേരി സി.ഐ. എം.കെ. കൃഷ്ണന്‍ പറഞ്ഞു.
പരിക്ക് ഗുരുതരമായതിനാല്‍ ഇര്‍ഷാദിനെ വളാഞ്ചേരിയില്‍നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിലേക്കു മാറ്റി അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here