കുഴികളും കോഴി മാലിന്യവും; വളാഞ്ചേരി-പുത്തനത്താണി യാത്ര ദുരിതപൂർണം
വളാഞ്ചേരി: കനത്ത മഴയിൽ ദേശീയപാതയിൽ പലയിടത്തും ടാറിങ്ങ് ഒലിച്ച് പോയിൽ വലിയ കുഴികൾ രൂപപെട്ടിരിക്കുന്ന ഈ സമയത്ത് അതിലും വലിയ ദ്രോഹവുമായി കോഴി മാലിന്യവും റോഡിൽ തള്ളി സാമൂഹിക വിരുദ്ധർ. ദേശീയപാത 66ലെ വളാഞ്ചേരി മുതൽ പുത്തനത്താണി വരെയുള്ള ഭാഗത്താണ് നടുറോഡിൽ കോഴി അവശിഷ്ടങ്ങൾ അടങ്ങുന്ന കവറുകൾ തള്ളിയതായി കാണപ്പെടുന്നത്.
കഴിഞ്ഞ ആഴ്ചകളിൽ കോഴി മാലിന്യം നിറച്ച ചാക്കുകൾ റോഡിലെ കുഴികളിൽ നിറച്ച മുങ്ങുന്ന പണിയാണ് ഇവർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങൾ നടുറോഡിൽ തള്ളി സ്ഥലം വിട്ടിരിക്കുന്നു.
പിന്നീട് വരുന്ന വാഹനങ്ങളിൽ തട്ടിയും തെരുവുനായ്ക്കളും ചേർന്ന് ഇത് റോഡിൽ പരത്തി പ്രദേശങ്ങളിൽ വലിയ തോതിലുള്ള ദുർഗന്ധം വമിക്കുവാൻ ഇടയാക്കുന്നു. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്താണ് ഇവർ മാലിന്യം തള്ളിയിരിക്കുന്നത്.
കാവുംപുറം ഹരിതകം ഹോട്ടലിന് സമീപവും, വട്ടപാറയിലെ സി.ഐ ഓഫീസിന് സമീപവും പുന്നത്തല ചുങ്കത്തും ഇത്തരം ഇരുട്ടിയാൽ വെളിച്ചമെത്താത്ത സ്ഥലങ്ങൾ തിരഞ്ഞെടുത്താണ് മാലിന്യം തള്ളിയിരിക്കുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here