തിരൂരിൽ 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പോക്സോ കേസിൽ യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ
തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമ (30)യെയാണ് തിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റു ചെയ്‌തത്. 2021ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ നൽകുകയുമായിരുന്നുവെന്നാണ് പരാതി. വിദ്യാർഥിയെ മയക്കുമരുന്ന് വിൽപ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്.
മൊബൈൽ ഫോണിൽ വിദ്യാർഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത്. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്.
സാബികും, സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതിയിലുണ്ട്. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് സാബികിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സത്യഭാമയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here