തിരുവേഗപ്പുറയിൽ റോഡ് മുറിച്ച് നടക്കുമ്പോൾ ബസിടിച്ച് സ്ത്രീ മരിച്ചു
തിരുവേഗപ്പുറയിൽ റോഡ് മുറിച്ച് നടക്കുമ്പോൾ ബസിടിച്ച് സ്ത്രീ മരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ പട്ടാമ്പി ഏരിയാ കമ്മിറ്റി അംഗം തിരുവേഗപ്പുറ ആമപ്പെറ്റ പാറപ്പുറത്ത് ലീല (55) വാഹനാപകടത്തിൽ മരിച്ചു. ഉച്ചക്ക് 2 മണിയോടെ തിരുവേഗപ്പുറ ചെക്കു പോസ്റ്റിൽ വെച്ച് ബസ്സ് ഇടിച്ചായിരുന്നു അപകടം.
സിപിഐ എം ആമപ്പൊറ്റ ബ്രാഞ്ച് അംഗവും മുൻ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സണും നിലവിൽ സി ഡി എസ് അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. മുത്ദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച മേൽ നടപടികൾ പൂർത്തിയാക്കി സംസ്കാര ചടങ്ങുകൾ നടക്കും. ഭർത്താവ് കണക്കറായി. മക്കൾ: ഷാജു, ഷർമിള, ഷജീവ്. മരുമക്കൾ: അയിഷ, ബിജു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here