വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ താമസിക്കുന്ന ചെകിടൻകുഴിയിൽ ഫൈസലിന്റെ ഭാര്യ റംഷീന(33)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് റംഷീനയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ: ഫാസ് റുസ്താൻ, ഫസാൻ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here