കുറ്റിപ്പുറം മൂടാലിൽ റോഡ് മുറിച്ചു കടന്ന യുവതിക്ക് അജ്ഞാത വാഹനം തട്ടി പരിക്കേറ്റു
കുറ്റിപ്പുറം: ബസിറങ്ങി റോഡ് മുറിച്ചു കടക്കവെ യുവതിക്ക് അജ്ഞാത വാഹനം തട്ടി പരിക്കേറ്റു. കുറ്റിപ്പുറം എടച്ചലം സ്വദേശിനി ചേമ്പലാടൻ വീട്ടിൽ മണിയുടെ മകൾ സ്മിതയാ (44)ണ് പരിക്കുകളോടെ പെരിന്തൽമണ്ണയിലെ ചികിത്സയിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്.
ദേശീയപാത 66 ൽ മൂടാൽ പെരുമ്പറമ്പിൽ വെള്ളിയാഴ്ച രാത്രി 8മണിയോടെയാണ് സംഭവം. എടപ്പാളിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന സ്മിത ബസ് ഇറങ്ങി റോഡ് മുറിഞ്ഞു കടക്കവെയാണ് അജ്ഞാത വാഹനം ഇടിച്ച് നിർത്താതെ പോയത്. അപകടത്തിൽ സാരമായി പരിക്കേറ്റ സ്മിതയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തുടർ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here