HomeNewsMeetingWomen should dare to fight the assaults against them in public and at work places, says Noorbina Rasheed

Women should dare to fight the assaults against them in public and at work places, says Noorbina Rasheed

Women should dare to fight the assaults against them in public and at work places, says Noorbina Rasheed

യാത്രയിലും തൊഴിലിടങ്ങളിലും നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു.

വിദ്യാര്‍ഥിനികളിലെ മൊബൈല്‍ഫോണ്‍ ഉപയോഗം പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ‘കൗമാരത്തിലെ പ്രശ്‌നങ്ങൾ’ എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കുറ്റിപ്പുറത്ത് നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. വനിതാകമ്മീഷന്റെ കലാലയജ്യോതിക്ക് കീഴിലാണ് കുറ്റിപ്പുറത്ത് സെമിനാര്‍ നടന്നത്. കുറ്റിപ്പുറം ഐ.ഇ.എല്‍.ടി.സി ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന ക്ലാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. ഡയറക്ടര്‍ മുസ്തഫ മേലേതില്‍ അധ്യക്ഷതവഹിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ടി. സിദ്ധീഖ്, അബ്ദുല്‍ ഷുക്കൂർ, നാജിയ സിക്കന്തര്‍ എന്നിവര്‍ പ്രസംഗിച്ചു.

കുറ്റിപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്ലാസ് പി.ടി.എ വൈസ് പ്രസിഡന്റ് വേലായുധന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ വനജ അധ്യക്ഷതവഹിച്ചു. അധ്യാപകനായ മധു, പി.ടി.എ എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.വി. മോഹനന്‍, എം.പി.എ. ലത്തീഫ്, മുസ്തഫ മേലേതില്‍ എന്നിവര്‍ പ്രസംഗിച്ചു.

Summary:Women should dare to fight the assaults against them in public and at work places, says state commission for women member Noorbina Rasheed. Ms. Rasheed was talking at the seminar on the topic ‘Problems in Teenage’ at Kuttippuram.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!