കല്ലേറില്‍ കണ്ണിന് ഗുരുതരമായി പരുക്കേറ്റ സഹപ്രവർത്തകന് സഹായഹസ്തമായി വനിതാ ലീഗ്
വളാഞ്ചേരി: യൂത്ത് ലീഗ് യുവജന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്നതിനിടയില്‍ സാമൂഹ്യ ദ്രോഹികളുടെ കല്ലേറില്‍ കണ്ണിന് ഗുരുതരമായി പരുക്കേറ്റ എടയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റായ എടയൂര്‍ വട്ടപ്പറമ്പിലെ വി.പി.മുഹമ്മദലി എന്ന ചെറിയാപ്പുവിനെ കോട്ടക്കല്‍ മണ്ഡലം വനിത ലീഗ് കമ്മിറ്റി സന്ദര്‍ശിച്ചു.
ഭാരവാഹികളായ പ്രസിഡന്റ് സുലൈഖാബി, സെക്രട്ടറി ഷെരീഫ ബഷീര്‍, ട്രഷറര്‍ നഫീസ, വൈസ് പ്രസിഡന്റ് വസീമ വേളേരി, ജോയിന്റ് സെക്രട്ടറിമാരായ ഫസീല, ഷെമീറ അടുവണ്ണി, കെ.ബി.ഉമ്മാത്തക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്ശിനം. ചെറിയാപ്പുവിന്റെ ചികിത്സക്കും കുടുംബത്തിന് വീട് വെച്ചു നല്കുാന്നതിനുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയായി തുടങ്ങിയ കുടുംബ സഹായ സമിതിയിലേക്ക് സഹായം നല്കുയമെന്നും അവര്‍ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here