വിദ്യാർത്ഥികളെ ലഹരിയിൽ നിന്നും മോചിതരാക്കാൻ അദ്ധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
മലപ്പുറം: സ്കൂൾ കുട്ടികളെ ലഹരി ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി അദ്ധ്യാപകർക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. മലപ്പുറം ടൗൺ ഹാളിൽ നടന്ന പരിപാടി പി.ഉബൈദുള്ള എം. എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ ജമീല ടീച്ചർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബെന്നി ഫ്രാൻസിസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പ്രകാശ്, അസി.പി.ആർ.ഡി ഓഫീസർ ഐ.ആർ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോ.എൻ.പി ഹാഫിസ് മുഹമ്മദ് വിഷയത്തിൽ ക്ലാസെടുത്തു.മലപ്പുറം നഗരസഭ, വിമുക്തി മിഷൻ, ആരോഗ്യവകുപ്പ്, പി.& ആർ.ഡി എന്നിവയുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here