‘ബാല വിവാഹ വിമുക്ത മലപ്പുറം ജില്ല’; ക്ഷേത്രം, മസ്ജിദ്, ചര്‍ച്ച് കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള ശില്‍പാശാല കുറ്റിപ്പുറം ബ്ലോക്കിൽ നടന്നു
വളാഞ്ചേരി: ‘ബാല വിവാഹ വിമുക്ത മലപ്പുറം ജില്ല‘ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ക്ഷേത്രം, മസ്ജിദ്, ചര്‍ച്ച് കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള ശില്‍പാശാല കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്നതും അവരുടെ വളർച്ചക്ക് തടസം നിൽക്കുന്നതുമായ ബാലവിവാഹങ്ങൾ തടയുന്നതിനു വേണ്ടിയുള്ളതാണ് പദ്ധതി.വനിതാശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശില്‍പശാല നടന്നത്.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഔട്ട്‌റീച്ച് വര്‍ക്കര്‍ ഫാരിസ സി സ്വാഗതം പറഞ്ഞ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.ക്ഷേകമാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീല ടീച്ചര്‍ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സബാഹ്, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫസല്‍ പുള്ളാട്ട് ക്ലാസിന് നേതൃത്വം നല്‍കി. കുറ്റിപ്പുറം പഞ്ചായത്തില്‍ ഉള്‍പ്പെട്ട ക്ഷേത്രം, മസ്ജിദ്, ചര്‍ച്ച് കമ്മിറ്റി ഭാരവാഹികള്‍ക്കാണ് ക്ലാസ് നടത്തിയത്. ബാല്യവിവാഹമായി ബന്ധപ്പെട്ടായിരുന്നു ക്ലാസ്. തുടര്‍ന്ന് നോട്ടീസ് വിതരണം നടന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here