HomeNewsArtsഎടയൂർ കെ.എം.യു.പി സ്കൂളിൽ ആസാമി നൃത്ത ശില്പശാല നടന്നു

എടയൂർ കെ.എം.യു.പി സ്കൂളിൽ ആസാമി നൃത്ത ശില്പശാല നടന്നു

Assamese-dance-workshop

എടയൂർ കെ.എം.യു.പി സ്കൂളിൽ ആസാമി നൃത്ത ശില്പശാല നടന്നു

എടയൂർ: എടയൂർ കെ.എം.യു.പി.സ്കൂളിൽ എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധ ആസാമീസ് നർത്തകി ഡിംബിൾ സാക്യ അവതരിപ്പിച്ച ശസ്ത്രിയ, നൃത്തം അരങ്ങേറി. എച്ച്.എം വനജ ടീച്ചർ ചൂച്ചെണ്ട് നൽകി സ്വീകരിച്ച ശേഷം SS ക്ലബ്ബ് അംഗങ്ങൾ അസമിന്റെ മാപ്പ് ഏന്തിയ പ്ലക്കാർഡുകളുമായി നർത്തകിയെ വേദിയിലേക്കാനയിച്ചു. ആറാം ക്ലാസിലെ നഫീസത്തുൽ മിസ്രിയ ആസാമിനെക്കുറിച്ച് വിവരിച്ചു.
Assamese-dance-workshop
പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കരീം നാലകത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികൾക്കായി ശസ്ത്രിയ നൃത്ത പരിശീലനവും നൽകി. ചടങ്ങിൽ കെ.മണികണ്ഠൻ, ഖാലിദ് തൊട്ടിയൻ, കെ.ജയചന്ദ്രൻ ,എം ഷറഫുദ്ദീൻ, പി.ഷരീഫ്, കെ.വി സുധീർ, എന്നിവർ ആശംസകൾ നേർന്നു. അനിത ടീച്ചർ പൊന്നാടയണിയിച്ചു. കെ.പി ഷമീർ മാസ്റ്റർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!