പൈങ്കണ്ണൂർ ഗവ. യൂ പി സ്കൂൾ പ്രതിഭാശിൽപ്പശാല സമാപിച്ചു
വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യൂ.പി സ്കൂൾ പ്രതിഭാശിൽപ്പശാല സമാപിച്ചു. പത്ത് വ്യത്യസ്ത വിഷയങ്ങളിൽ ഗ്രൂപ്പുകളായി നടന്ന ശില്പശാല പ്രത്യേകം പ്രത്യേകം വിദദ്ധർ നയിച്ചു. പത്രപ്രവർത്തനത്തെക്കുറിച്ച് മുതിർന്ന പത്രപ്രവർത്തകൻ കെ.ആർ സുകുമാരൻ ക്ലാസെടുത്തു. കുട്ടികളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങളുടെ ഫലമായി പൈങ്കണ്ണൂർ വാർത്തകൾ എന്ന വാർത്താപത്രിക തയ്യാറാക്കി. അധ്യാപകരായ സന്ധ്യ കെ. മുനീറ എം.കെ എന്നിവരും ശില്പശാലയിൽ കുട്ടികളെ സഹായിച്ചു. പ്രസംഗം, കഥ, നാടകം, കവിതാ നിർമ്മാണം, പാട്ട്, ശാസ്ത്രം, ഗണിതം, ചിത്രം, തുടങ്ങി 9 മേഖലകളിൽ സി വിജയകുമാർ, വി രാജലക്ഷ്മി, റിയാസ് വളാഞ്ചേരി, സുരേഷ് ചെമ്പത്ത്, പി.പി സത്യനാഥൻ, പി സുജാത, പി.കെ ജ്യോതിഷ്, കെ ജയശ്രീ, ടി കേശവൻ എന്നിവർ വിവിധ വിഷയങ്ങളിൽ ശിൽപശാലകൾക്ക് നേതൃത്വം നൽകി.
രാവിലെ ചടങ്ങ് ഐ.എം.എ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ഡോ. കെ.ടി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി ഹൈദർ അധ്യക്ഷനായിരുന്നു. കെ.ആർ സുകുമാരൻ, സി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രഥമാധ്യാപകൻ സജി ജേക്കബ് സ്വാഗതവും, അജിത കെ.കെ, നന്ദിയും പറഞ്ഞു. സമാപനച്ചടങ്ങിൽ വിവിധ ഗ്രൂപ്പുകളിൽ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. ഗ്രൂപ്പ് ലീഡർമാർ ഗ്രൂപ്പ് അനുഭവങ്ങൾ പങ്കുവെച്ചു. ജഗദീഷ് കെ.ടി, ബിൾസി, പ്രജിത, റഫീഖ്, ബീന കെ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here