വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ കളമെഴുത്ത് ശില്പശാല സംഘടിപ്പിച്ചു
വളാഞ്ചേരി : വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ കളമെഴുത്ത് ശില്പശാല സംഘടിപ്പിച്ചു. അരി, ഉമിക്കരി, മഞ്ചാടി ഇല, മഞ്ഞൾ, മഞ്ഞളും ചുണ്ണാമ്പും ചേർത്ത മിശ്രിതം എന്നിവയിൽനിന്ന് പഞ്ചവർണലോഹത്തെ പ്രതിനിധാനംചെയ്യുന്ന അഞ്ച് നിറങ്ങളുള്ള പൊടികൾ ചേർത്താണ് കളമെഴുത്ത് തയ്യാറാക്കിയത്. കടന്നമണ്ണ ശ്രീനിവാസൻ നേതൃത്വം നൽകി.
കളമെഴുത്തിന്റെ ചരിത്രം, ഐതിഹ്യം, കളംവരയ്ക്കുന്ന രീതികൾ, ചടങ്ങുകൾ തുടങ്ങിയവ അദ്ദേഹം സോദാഹരണ പ്രഭാഷണത്തിലൂടെ വിദ്യാർഥികൾക്ക് വിശദീകരിച്ചു. എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് ഒ.സി. സലാഹുദ്ദീൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. പി.പി. ഷാജിദ് അധ്യക്ഷത വഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here