ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു; ചിത്രങ്ങൾ കാണാം
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ 5) വളാഞ്ചേരിയിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. നഷടപ്പെട്ട് കൊണ്ടിരിക്കുന്ന ഹരിതാഭയും, കാർഷിക സംസ്കൃതിയും തിരിച്ച് പിടിക്കാനും, പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി മനുഷ്യനെ പ്രകൃതിയിലേക്ക് അടുപ്പിക്കകയും, ഇല്ലാതാവുന്ന പച്ചപ്പിനേയും, തകിടം മറിയുന്ന ആവാസവ്യവസ്ഥയെയും തിരിച്ച് പിടിക്കാനുള്ള ഒരോർമ്മപ്പെടുത്തൽ കൂടിയാണ് ലോക പരിസ്ഥിതിദിനം. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു ഈ ദിനത്തെ അവിസ്മരണിയമാക്കി.
കുറ്റിപ്പുറം, പെരുമ്പടപ് ബ്ലോക്ക് സാക്ഷരതാ മിഷന്റെ സംയുക്താഭിമുക്യത്തിൽ ലോക പരിസ്ഥിദിനം വിപുലമായി ആചരിച്ചു. വൃക്ഷ തൈ നടൽ, വൃക്ഷ തൈ സംരക്ഷണ കവചം തീർക്കൽ തുടങ്ങിയവയുടെ ഉൽഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. കുറ്റിപ്പുറം, പെരുമ്പടപ് ബ്ലോക്കുകളിലെ പ്രേരക്മാർക്ക് പ്രസിഡന്റ് പ്രതിജഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, പ്രേരക്മാരായ കെ പി സജിത, വി ജയശ്രീ, കെ പി സിദ്ധീഖ്, എം ജംഷീറ, പി എസ് സീനത്ത്, കെ പ്രിയ, ലത വി, കെ സ്മിത, ആർ മിനി, യു വസന്ത, ടി പി സുജിത, കെ അജിത തുടങ്ങിയവർ സംബന്ധിച്ചു.
ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല കമ്മറ്റി സംഘടിപ്പിച്ച വൃക്ഷതൈ നടൽ കുറ്റിപ്പുറം ബ്ലോക്ക് ഓഫീസ് ഹെഡ് ക്ലർക്ക് സനൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ കുളമംഗലം യുണിറ്റ് കമ്മറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ശാരദ ടീച്ചർ മരം നട്ട് ഉദ്ഘാടനം ചെയ്തു.
‘മരങ്ങൾ വളരട്ടെ നമുക്കൊപ്പം,നാളേക്കായ്..‘ എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്.ഐ എടയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരതൈകൾ വെച്ച് പിടിപ്പിച്ചു. പൂക്കാട്ടിരി വായനശാല,പൂക്കാട്ടിരി അംഗനവാടി പരിസരങ്ങളും വൃത്തിയാക്കി.
ഡി.വൈ.എഫ്.ഐ കുറ്റിപ്പുറം ആശുപത്രിപടി യൂണിറ്റിന്റെ കീഴിൽ പോലീസ് സ്റ്റേഷൻ പരിസരം, നോർത്ത് എൽ.പി സ്കൂൾ, താലൂക്ക് ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.
പരിസ്ഥിതി ദിനാത്തോടനുബന്ധിച്ചു കുറ്റിപ്പുറം ഗ്രാമപഞ്ചായത്തും, തൊഴിലുറപ്പ് അംഗങ്ങളും സെവെൻസ്റ്റർ ക്ലബ് പ്രവർത്തകരും കൂടി പേരശ്ശനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വൃക്ഷ തൈകൾ നടുന്നു.
‘മരങ്ങൾ വളരട്ടെ നമുക്കൊപ്പം,നാളേക്കായ്..‘ എന്ന മുദ്രാവാക്യം ഉയർത്തി കുറ്റിപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരതൈകൾ വെച്ച് പിടിപ്പിച്ചു. ഗവ: കുറ്റിപ്പുറം നോർത്ത് എൽ.പി സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു.
‘നമുക്കൊരു തണൽ’ എന്ന ആശയം മുൻനിർത്തി എസ്.എസ്.എഫ് കൂടശ്ശേരിപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
ആതവനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരതൈകൾ വെച്ച് പിടിപ്പിച്ചു. ഗവ: എച്.എസ്.എസ് മാട്ടുമ്മൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു.
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആതവനാട് മേഖലാ കമ്മറ്റിയുടെ നേതൃത്തത്തിൽ കുറുമ്പത്തൂർ വില്ലേജ് ഓഫിസിൽ വൃക്ഷ തൈകൾ നട്ടു. മേഖലക്കകത്ത് വിവിധ യൂണിറ്റുകളിലും പരിസ്ഥിതി ദിനാചരണം നടന്നു.
പരിസ്ഥിതി ദിനം വീട്ടിൽ നിന്നും തുടങ്ങാമെന്ന് സന്ദേശമുണർത്തി ദേശീയ ഹരിത സേനയുടെ ജില്ലാ കോർഡിനേറ്ററും വളാഞ്ചേരി പ്രസ് ഫോറം സെക്രടറിയുമായ എടയൂർ സ്വദേശി പി.എം സുരേഷ് മാസ്റ്റർ സ്വന്തം സ്ഥലത്ത് ഒരു തണൽ മരം പൊട്ടിവീണിടത്ത് മാവിൻതൈ നടുന്നു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച് എടയൂർ പഞ്ചായത് പത്താം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തൈകൾ നടുന്നു
വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിന്റെയും, മുനിസിപ്പാലിറ്റിയുടെയും, കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഹോസ്പിറ്റലിൽ ജൂൺ 5 മുതൽ 30 വരെ പിറന്ന് വീഴുന്ന ഒരോ കുഞ്ഞുങ്ങൾക്കും ഓരോ വൃക്ഷത്തൈ നൽകുന്നു…. പ്രോഗ്രാമിന്റ ഉൽഘാടനം 2018 ജൂൺ 5 ന് നഗരസഭ ചെയർപേഴ്സൺ ഷാഹിന ടീച്ചർ നിർവ്വഹിച്ചു. പരിസ്ഥിതിദിന സന്ദേശം ചീഫ് മെഡിക്കൽ ഓഫീസർ Dr.മുഹമ്മദലിയും കുഞ്ഞുങ്ങൾക്കുള്ള വൃക്ഷതൈ വിതരണവും ആശംസകളും അഗ്രികൾച്ചറൽ ഓഫീസർ മൃദുൽ, ഹോസ്പിറ്റൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ, ചെയർപേഴ്സൺ ഷാഹിനടീച്ചർ, Dr.അബ്ദുറഹ്മാൻ Dr.അബ്ദുൾവഹാബ്, ഡോ ഹസീന വഹാബ്, ഡോ ബൈജു, ഡോ മനു വിൽഫ്രഡ് എന്നിവർ നിർവഹിച്ചു. പബ്ലിക്ക് റിലേഷൻസ് ഓഫീസർ അനിൽ നന്ദി രേഖപ്പെടുത്തി.
വളാഞ്ചേരി മുൻസിപ്പൽ എം.എസ്.എഫ് സംഘടിപ്പിച്ച എ.പി.ഫാസിൽ അനുസമരണവും പരിസ്ഥിതിസമ്മേളനവും
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വളാഞ്ചേരി യൂണിറ്റ് വൃക്ഷത്തെ നടൽ ചെയർ പേർസൺ ഷാഹിന ടീച്ചർ തുടക്കം കുറിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here