HomeNewsHealthമാസ്ക് താടിയിലേക്കും കഴുത്തിലേക്കും താഴ്ത്തിവയ്ക്കുന്നതു രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും

മാസ്ക് താടിയിലേക്കും കഴുത്തിലേക്കും താഴ്ത്തിവയ്ക്കുന്നതു രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും

mask-wearing-practice

മാസ്ക് താടിയിലേക്കും കഴുത്തിലേക്കും താഴ്ത്തിവയ്ക്കുന്നതു രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിക്കുന്ന മാസ്ക് താടിയിലേക്കും കഴുത്തിലേക്കും താഴ്ത്തിവയ്ക്കുന്നതു രോഗബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ്. മുഖാവരണം ധരിക്കാത്തതിനെക്കാൾ അപകടകരമാണ് ഇത്തരത്തിലുള്ള തെറ്റായ ഉപയോഗമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതു സംബന്ധിച്ചുള്ള ബോധവൽക്കരണവും ശക്തമാക്കി. മാസ്ക് താഴ്ത്തുന്നതു വഴി കഴുത്തിലുള്ള വൈറസ് കൂടി മുഖാവരണത്തിന്റെ ഉൾവശത്തേക്കു പടരും.

mask-wearing-practice

COVID-19 prevention illustration, the incorrect examples of wearing a mask


പിന്നീട് മാസ്ക് ശരിയായി ധരിക്കുമ്പോ‍ൾ വൈറസ് തടസ്സമില്ലാതെ വായിലും മൂക്കിലും പ്രവേശിക്കും. ഇതു നേരിട്ടുള്ള രോഗബാധയ്ക്ക് ഇടയാക്കും. യാത്രയ്ക്കിടെ കഴുത്തിലുൾപ്പെടെ ശരീരത്തിൽ എവിടെയും വൈറസ് ഘടകങ്ങൾ പറ്റിപ്പിടിക്കാൻ സാധ്യത ഏറെയാണ്. ശരിയായി മാസ്ക് ധരിക്കുന്നവർ പോലും സംസാരിക്കുമ്പോൾ കഴുത്തിലേക്കു താഴ്ത്തിവയ്ക്കുന്നതു പതിവു കാഴ്ചയാണ്. ഭക്ഷണം കഴിക്കുമ്പോഴും താഴ്ത്തിവയ്ക്കുന്നതിനു പകരം ഊരിമാറ്റി സുരക്ഷിതമായി വയ്ക്കണമെന്ന് ആരോഗ്യവകുപ്പു പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!