എടയൂർ അത്തിപറ്റയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക്
എടയൂർ:ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക്. വളാഞ്ചേരി നഗരസഭാ ജീവനക്കാരനായ തൊഴുവാനൂർ പടിഞ്ഞാക്കര അകയിൽ യാസിർ(44) പരിക്കേറ്റത്. വളാഞ്ചേരി-നിലമ്പൂർ സംസ്ഥാനപാത 73ലെ എടയൂർ അത്തിപ്പറ്റയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തൻ്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ റോഡരികിലെ പറമ്പിൽ വെട്ടിക്കൊണ്ടിരുന്ന മരക്കൊമ്പ് ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് കൈക്ക് പൊട്ടലുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here