വൈക്കത്തൂർ മഹോത്സവം 2020; വാർഷിക പൊതുയോഗം നടന്നു
വളാഞ്ചേരി: 2020 വർഷത്തെ വൈക്കത്തൂർ മഹോത്സവം ഗംഭീരമായി ആഘോഷിക്കുന്നതിനായി ദേശവാസികളുടെ പൊതുയോഗം ഫെബ്രുവരി 29 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ക്ഷേത്രത്തിൽ നടന്നു. 58 പേർ പങ്കെടുത്ത യോഗത്തിൽ മഹോത്സവം ജനറൽ കൺവീനർ മാധവൻ ചാരുത സ്വാഗതം പറഞ്ഞു. മഹോത്സവം ചെയർമാൻ സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ കൃഷ്ണരാജ് 2019ലെ മഹോത്സവം വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.
ഈവർഷത്തെ മഹോത്സവം ഏപ്രിൽ 30 മുതൽ മെയ് 5 വരെ 6 ദിവസങ്ങളായി ആഘോഷിക്കും. ക്ഷേത്ര കാര്യം, സാമ്പത്തികം, പ്രചരണം, ഭക്ഷണം, എഴുന്നള്ളിപ്പ് -വാദ്യം, പ്രോഗ്രാം, ജനറൽ പർച്ചേസ്, ക്ഷേത്ര അലങ്കാരം- സ്വീകരണം, ശബ്ദവും വെളിച്ചവും എന്നീ സബ് കമ്മറ്റികൾ രൂപീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here