മങ്കേരിയിലെ വാദ്യ കലാകാരി നയനക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം
ഇരിമ്പിളിയം: ചെണ്ടമേളത്തിൽ പരിശീലനം പൂർത്തിയാക്കി ഇരിമ്പിളിയം മങ്കേരി സ്വദേശിനി നയനക്ക് ആദരമൊരുക്കി ജന്മനാട്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ മങ്കേരി കീഴ്പ്പുള്ളിക്കളത്തിൽ ഉണ്ണികൃഷ്ണൻ – ശ്രീജ, ദമ്പതികളുടെ മകളും, ഇരിമ്പിളിയം ഗവ: ഹൈസ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് നയന. കേരള സാംസ്കാരിക വകുപ്പിന്റെയും, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കലാമണ്ഡലം വിനോദിന്റെ നേതൃത്വത്തിലാണ് പരിശീലനം.
മങ്കേരി റയിൽവേ പരിസരത്ത് വച്ച് നടന്ന അനുമോദന ചടങ്ങ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റും, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ വകയായി ചെണ്ട ഉപഹാരമായി നൽകി. മങ്കേരി 11-ാം വാർഡ് മെമ്പർ എൻ മുഹമ്മദ്, അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പി.വി സന്തോഷ് കുമാർ, മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ബിനേഷ് മങ്കേരി, പാടശേഖര സമിതി കൺവീനർ കെ.പി.ഇബ്രാഹിം, കെ.പി മുഹമ്മദ്, പി.ദാമോദരൻ, സി ആർ ഭാസ്കരൻ, എന്നിവർ സംസാരിച്ചു. നയനയുടെ ചെണ്ടമേളവുമുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here