HomeNewsInitiativesDonationതന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പൈങ്കണ്ണൂരിലെ വിദ്യാർഥിനി

തന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പൈങ്കണ്ണൂരിലെ വിദ്യാർഥിനി

hridya-painkannur-cmdrf

തന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പൈങ്കണ്ണൂരിലെ വിദ്യാർഥിനി

വളാഞ്ചേരി: ചില്ലറത്തുട്ടുകൾ ശേഖരിച്ച് നിറച്ച കുടുക്ക പൊട്ടിച്ച് തന്റെ മുഴുവൻ സമ്പാദ്യവും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഹൃദ്യ മാതൃകയായി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പൈങ്കണ്ണൂർ നിരപ്പ് കണക്കൻ തറയിൽ താമസിക്കുന്ന ഹരീഷ് വി.ടിയുടെ മകളും ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ഹൃദ്യ വി.ടി യാണ് തന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് മുഴുവൻ തുകയും (2005-രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വാർഡ് കൗൺസിലർ ടി.പി അബ്ദുൽ ഗഫൂർ ഹൃദ്യയുടെ വീട്ടിലെത്തി തുക ഏറ്റുവാങ്ങി. ലോക ഭൗമദിനത്തിന്റെ ഭാഗമായി ഏപ്രിൽ 22ന് വീട്ടിൽ നടുന്നതിനുള്ള പച്ചക്കറി വിത്തുകൾ ഹൃദ്യക്ക് വാർഡ് കൗൺസിലർ നൽകുകയും ചെയ്തു.
Summary: Hridya, a standard 9 student from painkannur broke her coin deposit box and donated to CMDRF.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!