HomeNewsAchievementsകാട്ടിപ്പരുത്തിയിലെ കൗമാര ശാസ്ത്ര പ്രതിഭ മുഹമ്മദ് ഷാനിദിന് ഇൻസ്പയർ പുരസ്കാരം

കാട്ടിപ്പരുത്തിയിലെ കൗമാര ശാസ്ത്ര പ്രതിഭ മുഹമ്മദ് ഷാനിദിന് ഇൻസ്പയർ പുരസ്കാരം

shanid-inspire-award

കാട്ടിപ്പരുത്തിയിലെ കൗമാര ശാസ്ത്ര പ്രതിഭ മുഹമ്മദ് ഷാനിദിന് ഇൻസ്പയർ പുരസ്കാരം

വളാഞ്ചേരി:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് നടത്തിയ ഇൻസ്പയർ അവാർഡ് ഇരിമ്പിളിയം എം. ഇ. എസ്. ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് ഷാനിദ് നേടി. ദേശീയതലത്തിൽ ആറാം ക്ലാസ് മുതൽ 10ാം ക്ലാസു വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കാട്ടിപ്പരുത്തിയിലെ കൗമാര ശാസ്ത്ര പ്രതിഭയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം. 10,000 രൂപയാണ് അവാർഡ് തുക.
shanid-inspire-award
കാട്ടിപ്പരുത്തി കൂനുകുന്നത്ത് അബ്ദുൾ റഷീദിൻ്റെയും ഷറഫുന്നീസയുടെയും മകനാണ് ഷാനിദ്. അധ്യാപക പ്രതിനിധികളായി കെ. ടി ഫൈസൽ മാസ്റ്റർ, കെ. പി ഷീല ടീച്ചർ എന്നിവർ വീട്ടിലെത്തി ഷാനിദിന് സർട്ടിഫിക്കറ്റ് കൈമാറി. ഇലക്ട്രിക് വാഹങ്ങളും ക്യാഷ് ഡെപ്പോസിറ്റ് മെഷീനും ഷാനിദ് നിർമ്മിച്ചിട്ടുണ്ട്.
shanid-inspire-award
ഷാനിദിൻ്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് വളാഞ്ചേരി ഓൺലൈൻ ആറ് മാസങ്ങൾക്ക് മുമ്പ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വീഡിയോ കാണാം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!