പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
യൂത്ത് കോൺഗ്രസ് കെഎസ്യു സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ടും പിഎസ്സി അട്ടിമറിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും കോട്ടക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി,
യൂത്ത് കോൺഗ്രസ് കെഎസ്യു പ്രവർത്തകരെ സംസ്ഥാനത്തുടനീളം അകാരണമായി മർദിക്കുന്ന പോലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സമരത്തെ നേരിടുന്ന പോലീസ് സമീപനത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് ശക്തമായി നേരിടുമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പി. ഇഫ്തികാറുദ്ദീൻ ഉദ്ഘാടനപ്രസംഗത്തിൽ താക്കീത് നൽകി.
മാർച്ചിൽ ഡിസിസി സെക്രട്ടറി PCA നൂർ പ്രഭാഷണം നടത്തി. ഷഹനാസ് ഇരിമ്പിളിയം അധ്യക്ഷനായി, ശബാബ് വക്കരത്ത്, വിനു പുല്ലാനൂർ മുഹമ്മദ് പാറയിൽ,രാജേഷ് വി കെ, ഉമറലി കരേക്കാട്, നൗഫൽ പാലാറ, ഷാജഹാൻ പൊന്മള, വിനേഷ് മങ്കേരി, കെഎസ്യു പ്രവർത്തകരായ മുർഷിദ് പി ,അസറുദ്ദീൻ, റംഷാദ്, ബിലാൽ ടിപി, യാസീൻ കെ, പ്രസൂൺ, സബീഹ്, മുഹ്സിൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here