വാളയാർ സംഭവം; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കുറ്റിപ്പുറം: വാളയാറിലെ സഹോദരിമാർക്ക് നീതിവേണം ഭരണകൂട നിശബ്ദതക്കെതിരെ കുറ്റിപ്പുറം യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ആയിരം അപരാതികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുത് എന്ന ഭരണഘടന മാറ്റിമറിച്ച് കൊണ്ട് ആയിരം കുഞ്ഞുങ്ങൾ മരിച്ചാലും ഒരു സി പി എം കാരനും ശിക്ഷിക്കപെടരുത് എന്ന വാശിയോടെയാണ് ഭരണകൂടത്തിന്റെ ഈ കാര്യത്തിലുള്ള സമീപനം എന്ന് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഇസ്സുദ്ദീൻ ആലുക്കൽ അദ്യക്ഷ വഹിച്ച് പറഞ്ഞു.
DCC സെക്രട്ടറി ഉമ്മർ ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് മുജീബ് കുളകാട് ബ്ലോക്ക് സെക്രട്ടറി അഹമ്മദ് കുട്ടി ചെമ്പിക്കൽ എന്നിവർ സംസാരിച്ചു. മുസ്തഫ കുറ്റിപ്പുറം സൽമാൻ രാങ്ങാട്ടൂർ സലാം ബിലാൽ വെങ്കിടേഷ് സബീഹ് ബിലാൽ അമീൻ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here