HomeNewsPoliticsകാടാമ്പുഴയിൽ ശാന്തി നിയമനത്തിന് കോഴ വാങ്ങിയെന്ന് ആരോപണം; യൂത്ത് കോൺഗ്രസ് സായാഹ്ന ധർണ നടത്തി

കാടാമ്പുഴയിൽ ശാന്തി നിയമനത്തിന് കോഴ വാങ്ങിയെന്ന് ആരോപണം; യൂത്ത് കോൺഗ്രസ് സായാഹ്ന ധർണ നടത്തി

kadampuzha-youth-congress

കാടാമ്പുഴയിൽ ശാന്തി നിയമനത്തിന് കോഴ വാങ്ങിയെന്ന് ആരോപണം; യൂത്ത് കോൺഗ്രസ് സായാഹ്ന ധർണ നടത്തി

: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ശാന്തി നിയമനവുമായി ബന്ധപ്പെട്ട് സി.പി.എം. ലോക്കൽ സെക്രട്ടറി ലക്ഷങ്ങൾ കോഴവാങ്ങിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് മാറാക്കര മണ്ഡലം കമ്മിറ്റി സായാഹ്നധർണ നടത്തി. മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാ പ്രസിഡന്റും മലബാർ ദേവസ്വംബോർഡ് മുൻ അംഗവുമായ വി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. മാറാക്കര മണ്ഡലം യൂത്ത്‌ കോൺഗ്രസ് പ്രസിഡന്റ് ജാസിർ പതിയിൽ അധ്യക്ഷതവഹിച്ചു. ലക്ഷങ്ങൾ കോഴ വാങ്ങി പതിമൂന്നുപേർക്കാണ് മേൽശാന്തി, കീഴ്ശാന്തി തസ്തികകളിൽ സ്ഥിരനിയമനം നൽകിയതെന്ന് സമരക്കാർ ആരോപിച്ചു. ഇതിൽ പാർട്ടി ലോക്കൽ സെക്രട്ടറി വൻതുക വാങ്ങിയെന്ന ആക്ഷേപവുമായി സി.പി.എമ്മിലെ ഒരു വിഭാഗം ഏരിയാകമ്മിറ്റിക്ക് പരാതി നൽകിയതായും ഇവർ പറയുന്നു. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറി ഉമറലി കരേക്കാട്, സിദ്ദിഖ് ചേരുങ്ങൽ, വി.പി. ബഷീർ, മൻസൂറലി എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!