കോട്ടക്കൽ നിയോജക മണ്ഡലത്തിലെ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് യൂത്ത് കോൺഗ്രസിൻ്റെ ‘ത്രീഫേസ്’ മാർച്ച്
കോട്ടക്കൽ: ലോക്ക്ഡൗൺ മൂലം ഒന്നര മാസത്തോളമായി വരുമാനം നിലച്ച കേരളീയർക്ക് നേരെ കെ.എസ്.ഇ.ബി തീവെട്ടിക്കൊള്ള നടത്തുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് കോട്ടക്കൽ അസംബ്ലി കമ്മറ്റിയുടെ കീഴിൽ മാറാക്കര, കോട്ടക്കൽ, വളാഞ്ചേരി, എടയൂർ, കുറ്റിപ്പുറം എന്നീ കെ.എസ്.ഇ.ബി ഓഫീസുകളുടെ മുന്നിൽ പ്രതിഷേധവും അസിസ്റ്റന്റ് എൻജിനിയർമാർക്ക് നിവേദനവും നൽകി.
ദുരിതസമയത്ത് വൈദ്യുതബിൽ സംബന്ധിച്ച് കെ.എസ്.ഇ.ബി സമീപനം തീർത്തും പ്രതിഷേധാർഹമാണ്. ബിൽ അടക്കാൻ നീട്ടി നൽകിയ കാലയളവിലെ ഉപഭോഗക്കണക്ക് കൂട്ടി ഉയർന്ന സ്ലാബ് ഉപഭോഗക്താക്കളുടെ നിരക്കിൽ പാവങ്ങളുടെ വൈദ്യുത ബിൽ നിശ്ചയിക്കുന്ന നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും ആ മാസങ്ങളിലെ ബിൽ വിഭജിച്ച് താഴ്ന്ന സ്ലാബ് നിരക്കിൽ പെടുത്തി ബിൽ കണക്കാക്കണമെന്നും ബിൽ അടച്ചു തീർക്കാൻ പിഴ കൂടാതെ ആറു മാസത്തെ സമയമനുവദിക്കണം എന്നും ആവശ്യപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here