പെട്രോൾ, ഡീസൽ തീരുവ വർധന; വളാഞ്ചേരി ടൗണിൽ യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: പെട്രോൾ, ഡീസൽ തീരുവ വർധിപ്പിചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗസ് വളാഞ്ചേരിയിൽ ചക്രസ്തംഭന സമരം നടത്തി. എക്സൈസ് അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി കുറഞ്ഞിട്ടും പെട്രോളിന്റെ വില കുറക്കാതെ സെൻട്രൽ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചു ജനങ്ങളെ വഞ്ചിച്ച കേന്ദ്ര സർക്കാരിനെതിരെ കോട്ടക്കൽ അസംബ്ളി യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ടൗണിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു.
കോട്ടക്കൽ അസംബ്ളി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രെട്ടറി ഷഹ്നാസ് പാലക്കൽ, ജില്ലാ ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ, ഉമറലി കരേക്കാട്, ഡിസിസി ജനറൽ സെക്രെട്ടറി പി സി എ നൂർ, പറശ്ശേരി അസൈനാർ, ബഷീർ പാറക്കൽ, കെ വി ഉണ്ണി കൃഷ്ണൻ, വിനു പുല്ലാനൂർ, രാജേഷ് കാർത്തല, സുധീഷ് എടയൂർ, നൗഫൽ പാലാറ, അമീർ ബാബു,ബഷീർ പി പി,ശ്രീകുമാർ മാസ്റ്റർ, ബാപ്പു കെ ടി, മുജീബ്,ടി പി അബ്ദുള്ള കുട്ടി, ഹമീദ് പാണ്ടികശാല, മുസ്തഫ പാറമ്മൽ, സലാം സൽമാൻ റംഷാദ്, സബീഹ്, യാസീൻ. അസറു, ജമാൻ, ബിജു, യൂസഫ്, രഞ്ജിത്ത്, സുനിൽ, മുസ്തഫ, എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here